SREE NARAYANA GURU OPEN UNIVERSITY

ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ഉത്ഘാടനം ചെയ്തു കൊണ്ട് ബഹുമാനപ്പെട്ട നമ്മുടെ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ചെയ്ത അർത്ഥപൂർണ്ണമായ ഈ പ്രസംഗം ഈ ഗ്രൂപ്പിലെ എല്ലാവരും കേട്ടിരിക്കുമെന്ന് വിശ്വസിക്കട്ടെ. അഥവ കേട്ടില്ലെങ്കിൽ എല്ലാവരും കേൾക്കണം. കേരളത്തിലുണ്ടായ മുഖ്യമന്ത്രിമാരൊക്കെ ശിവഗിരിയിൽ പല പ്രാവശ്യം വന്ന് പ്രസംഗിച്ചുപോയിട്ടുണ്ട് 1976 മുതൽ ഇവിടെ പ്രസംഗങ്ങളെല്ലാം കേട്ടിട്ടുമുണ്ട്.
എന്നാൽ ഞാൻ തുറന്നു പറയട്ടെ ശ്രീനാരായണ ഗുരു ഓപ്പൺ യൂണി.വേഴ്സിറ്റി ഉദ്ഘാടനം ചെയ്തു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്ത ഈ പ്രസംഗം പോലെ ഇത്രയും ആത്മാർത്ഥത മുറ്റി നിന്നതും അർത്ഥവ്യാപ്തിയുള്ളതും സർവ്വതലസ്പർശിയുമായ ഒരു പ്രസംഗം മറ്റൊരു മുഖ്യമന്ത്രിയിൽ നിന്നും കേൾക്കാനായിട്ടില്ല. ഗുരുദേവന്റെ സംന്യാസി ശിഷ്യ പരമ്പരയിലെ ഒരംഗം എന്ന നിലയിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയെ ഹാർദ്ദമായി അഭിനന്ദിച്ചു കൊള്ളുന്നു. ശ്രീ നാരായണ പ്രസ്ഥാനം വർഷങ്ങളായി ആവശ്യപ്പെട്ടുകൊണ്ടിരുന്ന നിരവധി കാര്യങ്ങൾ പ്രാവർത്തികമാക്കിയ മുഖ്യമന്ത്രി പിണറായി വിജയൻ ചരിത്രത്തിന്റെ ഭാഗമായിരിക്കുന്നു –
ഹൃദയം നിറഞ്ഞ മംഗളാശംസകൾ
*സച്ചിദാനന്ദ സ്വാമി ശിവഗിരി മഠം.*

